TRENDING:

ജപ്തി നോട്ടീസിനു പിന്നാലെ തൃശ്ശൂരിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; 69കാരി മരിച്ചു

Last Updated:

തങ്കമണിയുടെ കുടുംബം സഹകരണ ബാങ്കിൽ നിന്നും 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ തൃശ്ശൂർ കൊരട്ടിയിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം. പായസത്തിൽ ഉറക്ക ഗുളിക അരച്ചു ചേർത്താണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മൂന്നംഗ കുടുംബത്തിലെ 69 വയസുള്ള തങ്കമണി മരണത്തിനു കീഴടങ്ങി. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്തു. തങ്കമണിയുടെ മകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവർ ചികിത്സയിലാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം. തങ്കമണിയുടെ കുടുംബം കാതികുടം സഹകരണ ബാങ്കിൽ നിന്നും 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. ഭാഗ്യലക്ഷ്മിയുടെ പത്ത് വയസ്സുള്ള മകൻ അതുൽ ഹൃദ്രോഗിയാണ്. മകന്റെ ചികിത്സയ്ക്കായാണ് ബാങ്കിൽ നിന്നും വായ്പയെടുത്തത്. അതുലിന്റെ ചികിത്സയ്ക്കായി നാട്ടുകാർ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കുടുംബത്തിന്റെ ആത്മഹത്യാശ്രമം. നാട്ടുകാരുടെയും ചാലക്കുടി എം എൽ എ യുടെയും ഇടപെടലിൽ ജപ്തി നടപടി നിർത്തിവച്ചിരുന്നു.

advertisement

Also Read- കൊല്ലത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

സംഭവ സമയം ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്തുപോയിരിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പായസത്തിൽ ഉറക്കഗുളിക കലർത്തി മറ്റുള്ളവർക്ക് ഭാഗ്യലക്ഷ്മി നൽകുകയായിരുന്നു എന്നാണ് കൊരട്ടി പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജപ്തി നോട്ടീസിനു പിന്നാലെ തൃശ്ശൂരിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; 69കാരി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories