advertisement

കൊല്ലത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

Last Updated:

അയൽവാസി തീ പുകയുന്നത് കണ്ട് പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്

news18
news18
കൊല്ലം: കടയ്ക്കൽ കുറ്റിക്കാട് തെന്നശ്ശേരിയിൽ ഗൃഹനാഥൻ വീട്ടിന് തീകൊളുത്തിയ ശേഷം തൂങ്ങി മരിച്ചു. കുറ്റിക്കാട് അശോക വിലാസത്തിൽ അശോകനെയാണ് (50) വീടിനകത്ത് തീ കൊളുത്തിയ ശേഷം കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊട്ടടുത്ത അയൽവാസി തീ പുകയുന്നത് കണ്ട് പോലീസിലും, കടയ്ക്കൽ ഫയർ ഫോഴ്സിലും വിവരമറിയിച്ചതോടെയാണ് അവരെത്തി തീ അണച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം അശോകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ശവസംസ്കാര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധിപേർക്ക് കുത്തേറ്റു
പള്ളിയിൽ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലെ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് സംഭവം. കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
advertisement
കലവനാൽ കെ എം ജോസഫ് (88) എന്നയാളുടെ സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകൾ ഇളകിയത്. പിന്നാലെ പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും അഭയം പ്രാപിച്ചു.
കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോട് ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ട് പള്ളിക്കകത്ത് വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement