TRENDING:

Silver Line വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ പദ്ധതിക്കായി കുടുംബം; വി മുരളീധരന് മുന്നില്‍ മുദ്രവാക്യം വിളിച്ചു

Last Updated:

വി മുരളീധരനും സംഘത്തിനും മുമ്പില്‍ വീട്ടുകാര്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍(Silver Line) വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്(V Muraleedharan) മുന്നില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയക്കായി വാദിച്ച് കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ടി അറിയിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് സംഭവം.
advertisement

പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കിയ വി മുരളീധരനും സംഘത്തിനും മുമ്പില്‍ വീട്ടുകാര്‍ സില്‍വര്‍ ലൈന്‍  അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വി മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു.

Also Read-Silverline| 'ബോധവൽക്കരണത്തിന് വരരുത്'; സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ

അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാമെന്ന് വി മുരളീധരന്‍ പറഞ്ഞു. മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു കേന്ദ്ര മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്.

advertisement

Also Read-Saji Cheriyan| 'കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമെന്നല്ലെ പറയുന്നത്, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?': മന്ത്രി സജി ചെറിയാൻ

യാത്രയില്‍ രണ്ടാമത്തെ വീട്ടിലെത്തിയപ്പോഴാണ് പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം വീട്ടുകാര്‍ മുഴക്കിയത്. പദ്ധതിയ്ക്കായി അരസെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്നും ഇത് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുടുംബം വ്യക്തമാക്കി.

Also Read-Pinarayi Vijayan | വികസനത്തിന്റെ പേരില്‍ ആരെയും തെരുവിലിറക്കില്ല; സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കും; മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു മുരളീധരന്റെ മറുപടി. കൗണ്‍സിലറുടെ വീട്ടില്‍ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നുകാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Silver Line വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ പദ്ധതിക്കായി കുടുംബം; വി മുരളീധരന് മുന്നില്‍ മുദ്രവാക്യം വിളിച്ചു
Open in App
Home
Video
Impact Shorts
Web Stories