TRENDING:

മതപഠനശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; വിശദമായ അന്വേഷണം വേണമെന്ന് അസ്മിയയുടെ കുടുംബം

Last Updated:

മദ്രസയിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് കുടുംബം ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയിൽ മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു.

Also Read-മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് ബിജെപി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മദ്രസയിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതപഠനശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; വിശദമായ അന്വേഷണം വേണമെന്ന് അസ്മിയയുടെ കുടുംബം
Open in App
Home
Video
Impact Shorts
Web Stories