തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷ്. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനവും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുവെന്നും വി വി രാജേഷ് ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ചത്. മരണത്തിൽ കുടുംബമുൾപ്പടെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നത്. മരണം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കാത്തത് ദുരൂഹത കൂട്ടുന്നുവെന്ന് വി വി രാജേഷ് പറഞ്ഞു. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Also Read- തിരുവനന്തപുരത്ത് മതപഠനശാലയില്‍ 17കാരി മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
17 വയസുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട്. നിരവധി നാളുകളായി ഇതേ മതപഠനശാലയിൽ ദുരൂഹതകൾ തുടരുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.