രാവിലെ പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കുറെ നേരമായും കാണാത്തതിനെ തുടർന്ന് മകൻ മുഹമ്മദ് അമീനും മകളും അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് വീണു കിടക്കുന്നത് കണ്ട് അമീന്‍ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റതാണെന്ന് മനസിലായ മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ്ലം, മുഹ്‌സിന.
Also read-ബൈക്കിടിച്ച് റോഡിലേക്ക് വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം
advertisement
അതേസമയം മലപ്പുറം ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമലയിലും ഒരാൾ ഷേക്കേറ്റു മരിച്ചു. പടിഞ്ഞാറെക്കുളമ്പ് വട്ടപ്പറമ്പില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ്(മാനു-42) ആണ് മരിച്ചത്. അയല്‍വീട്ടിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ വൈദ്യുതക്കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. മാതാവ്: ഖദീജ. ഭാര്യ: അസ്മ. മക്കള്‍: നാദിയ, മുസ്തഫ, ഒന്നരമാസം പ്രായമായ പെണ്‍കുട്ടി. കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.