ബൈക്കിടിച്ച് റോഡിലേക്ക് വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം
- Published by:Sarika KP
- news18-malayalam
Last Updated:
റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു.
തിരുവനന്തപുരം: ബൈക്കിടിച്ച് റോഡിലേക്ക് വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) വാണ് മരിച്ചത്. വെമ്പായം കിടങ്ങയത്തു ആയിരുന്നു സംഭവം. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. വെഞ്ഞാറമൂട്ടിൽ നിന്നും വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also read-അഗളിയിൽ ഒഴുക്കിൽപെട്ട് പോലീസുകാരനും സുഹൃത്തിനും ദാരുണാന്ത്യം;വിവരം പുറത്തറിഞ്ഞത് നാലാം നാൾ
അതേസമയം കനത്ത മഴയിൽ പാലക്കാട് അട്ടപ്പാടി അഗളി വരഗാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് പോലീസുകാരനും സുഹൃത്തും മരിച്ചു. അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ നാലാം ദിനമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതൂർ പഞ്ചായത്തിലെ ഇടവാണി പ്രാക്തന ഗോത്ര ഊരിൽ ചാത്തന്റെയും വെള്ളിയുടെയും മകൻ മുട്ടികുളങ്ങര ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മുരുകൻ (29), സുഹൃത്ത് കെ. കൃഷ്ണൻ (55) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒരു മാസം മുൻപായിരുന്നു മുരുകന്റെ വിവാഹം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 21, 2024 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്കിടിച്ച് റോഡിലേക്ക് വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം