കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോർത്ത് പോലീസ് അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടുവളപ്പിൽ രാവിലെ 11 മണിയോടെ സംസ്കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കൾ: സാന്ദ്ര, സരോജ്.
സഹോദരങ്ങൾ: സത്യഭാമ, വേലായുധൻകുട്ടി, ശാന്ത, ശാരദ, ബാലകൃഷ്ണൻ, പ്രഭാകരൻ, സുജാത, പരേതയായ സ്വയംപ്രഭ. സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Mar 04, 2026 12:04 PM IST
