അഫാൻ എന്ന യുവാവ് തന്റെ ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തുകയും മാതാവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസുമായി സിനിമയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിനിമ പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും കോടതി നടപടികളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. ഹൈക്കോടതി ഹർജി അടുത്ത ദിവസം പരിഗണിക്കും. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ആറിന് തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് ചിത്രത്തിന്റെ കഥയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 03, 2026 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ച് പേരെ കൊന്ന കേസിലെ പ്രതിയുടെ കഥ പറയുന്ന സിനിമയുടെ റിലീസ് തടയാൻ പിതാവ് ഹൈക്കോടതിയിൽ
