TRENDING:

വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ

Last Updated:

സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തെഹ്ലിയ

advertisement
വെൽഫെയർ പാർട്ടിയുടെ പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ.ഇത്തരം പരിപാടികളിലേക്ക് തനിക്ക് വ്യക്തിപരമായല്ല ക്ഷണം ലഭിക്കാറുള്ളതെന്നും അത് കമ്മിറ്റി മുഖേനയാണെന്നും അതിനാൽ തന്നെ ഇതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
News18
News18
advertisement

ഇത്രയും കാലം പേരാമ്പ്ര മണ്ഡലത്തിൽ വെൽഫെയർ പാർട്ടിയുടെ വോട്ട് വാങ്ങി വിജയിച്ച എൽഡിഎഫ് തന്നെയാണ് ഇപ്പോൾ വിവാദങ്ങൾക്ക് പിന്നിലെന്നും അവർ ആരോപിച്ചു. എപ്പോൾ മുതലാണ് വെൽഫെയർ പാർട്ടിയുമായി എൽഡിഎഫിന് ബന്ധം നഷ്ടപ്പെട്ടതെന്നും താൻ എവിടെയാണ് നോമിനിയായി മാറുന്നതെന്ന് എൽഡിഎഫ് തെളിയിക്കട്ടെയെന്നും അവർ വെല്ലുവിളിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കമ്മിറ്റി തീരുമാനിച്ചാൽ വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടതും കമ്മിറ്റിയാണെന്നായിരുന്നു ഫാത്തിമ തെഹ്ലിയയുടെ മറുപടി. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തിൽ, ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
Open in App
Home
Video
Impact Shorts
Web Stories