ആദ്യ വിമാനത്തിൽ മടങ്ങിയെത്തുന്നത് തൃശ്ശൂർ ജില്ലയിലെ 73 പേരാണ്. രാത്രി 9.40 ന് വിമാനത്താവളത്തിൽ എത്തുന്ന ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങൾ ഉളളവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുളള നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വാഹനത്തിലാണ് പ്രവാസികളെ കോവിഡ് കെയർ സെന്ററുകളിൽ എത്തിക്കുക. വിമാനത്തിൽ എത്തുന്നവർക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണസൗകര്യം ഒരുക്കിയിട്ടുളളത്.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
advertisement
ഇവർക്കുള്ള താമസവും ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവർ 14 ദിവസം കോവിഡ് കെയർ സെൻ്ററുകളിൽ തുടരേണ്ടി വരും. മെയ് 7 നും 13 നും ഇടയിൽ 500 ഓളം പ്രവാസികൾ ജില്ലയിൽ മടങ്ങിയെത്തുമെന്നാണ് ജില്ല ഭരണകൂടം പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങിനും രജിസ്ട്രറേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കൗണ്ടറുകൾ പ്രവർത്തിക്കും. റവന്യൂ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മെയ് 10 ന് കൊച്ചിയിൽ എത്തുന്ന ആദ്യ കപ്പലിലെ തൃശ്ശൂർ ജില്ലക്കാരെ തൃശ്ശൂർ താലൂക്കിലെ നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. തിരിച്ചെത്താൻ താൽപര്യം പ്രകടിപ്പിച്ച 47500 പ്രവാസികൾക്കായി ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 354 കെട്ടിടങ്ങളിലായി 17122 കിടക്കകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്.