അബുദാബി എയര്‍പോര്‍ട്ടിലേക്കുള്ള ബസ് യാത്രക്കിടയിലാണ് നികേഷ് ഫേസ്ബുക്കില്‍ ലൈവുമായെത്തിയത്. കണ്ണൂരില്‍ ആദ്യം അന്താരാഷ്ട്ര വിമാനമിറങ്ങാന്‍ ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച കൊണ്ടാണ് ഓരോരുത്തരും വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നത്.
Also Read: കണ്ണൂരില്‍ ആദ്യ വിമാനമിറക്കിയത് അച്ഛന്‍, ഉദ്ഘാടന ദിനത്തില്‍ മകനും
കണ്ണൂരിലേക്കുള്ള ആദ്യ യാത്ര അബുദാബിയില്‍ നിന്നായതുകൊണ്ട് കുവൈറ്റില്‍ നിന്ന് അബുദാബിയിലെത്തി യാത്ര ചെയ്യുന്ന ജിതേഷും വിജേഷും അടങ്ങുന്ന സംഘമാണ് ഇന്ന് ഉച്ഛയ്ക്ക് കണ്ണൂരിലേക്ക് യാത്രതിരിക്കുന്നത്. ടിക്കറ്റിന് എത്ര രൂപ ചിലവായാലും ആദ്യ യാത്രയില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചവരാണ് ഇതില്‍ കൂടുതല്‍പേരും. സംഘത്തിലെ ഏക കുട്ടി റിസ ഫാത്തിമയും വീഡിയോയിലുണ്ട്.
advertisement
Dont Miss: ചിറക് വിരിച്ച് കണ്ണൂർ: നിർബന്ധമായും അറിയേണ്ടവ
ഇന്ന് രാവിലെ പത്തോടെ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരത്തേത്.
