ചിറക് വിരിച്ച് കണ്ണൂർ: നിർബന്ധമായും അറിയേണ്ടവ
news18india
Updated: December 8, 2018, 11:10 PM IST

- News18 India
- Last Updated: December 8, 2018, 11:10 PM IST
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങുകള്‍. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നടത്തുക. കണ്ണൂരിൽ നിന്നും വിമാനങ്ങൾ നാളെ പറന്നുയരുമ്പോൾ വിമാനത്താവളത്തെ കറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇവയാണ്.
കിയാൽ (കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡ്) നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ പരിപൂർണ നിയന്ത്രണം. 2350 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിൽ 6700ല്‍ ഏറെ ഒാഹരി ഉടമകൾ ഉണ്ട്. ഇതിൽ സംസ്ഥാന സർക്കാരിന് 35 ശതമാനം ഒാഹരി പങ്കാളിത്തമാണുള്ളത്. 3050 മീറ്റർ റൺവേയാണ് ഇപ്പോൾ ഉള്ളത്, ഇത് പിന്നീട് 4000 മീറ്റർ വരെ നീട്ടാൻ കഴിയും. 20 വിമാനങ്ങൾക്ക് വരെ ഒരേ സമയങ്ങളിൽ പാർക്ക് ചെയ്യാൻ സൗകര്യമുള്ള വിമാനത്താവളത്തിൽ ആറ് എയറോബ്രിജുകളുണ്ട്. മോശം കാലാവസ്ഥയിൽ വരെ വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് നാവിഗേഷന് വേണ്ടിയുള്ള ഡിവിഒആർ സാങ്കേതിക വിദ്യയും കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
കൊല്ലത്ത് വാഹനാപകടത്തിൽ മൂന്ന് മരണം
ഒരു ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള ടെർമിനൽ കെട്ടിടത്തിൽ 48 ചെക്ക് ഇൻ കൗണ്ടറുകൾ വരെ ഒരുക്കാനുള്ള സ്ഥല സൗകര്യമുണ്ട്. എന്നാൽ ഇപ്പോൾ 24 ചെക്ക് ഇൻ കൗണ്ടറുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിക്കും. കൂടാതെ 16 ഇമിഗ്രേഷൻ കൗണ്ടറുകളും 8 കസ്റ്റംസ് കൗണ്ടറുകളും, ഇൻലൈൻ എക്സറെ, സെൽഫ് ചെക്കി ഇൻ, സെൽഫ് ഡ്രോപ് തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
കിയാൽ (കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡ്) നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ പരിപൂർണ നിയന്ത്രണം. 2350 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിൽ 6700ല്‍ ഏറെ ഒാഹരി ഉടമകൾ ഉണ്ട്. ഇതിൽ സംസ്ഥാന സർക്കാരിന് 35 ശതമാനം ഒാഹരി പങ്കാളിത്തമാണുള്ളത്.