കണ്ണൂരില്‍ ആദ്യ വിമാനമിറക്കിയത് അച്ഛന്‍, ഉദ്ഘാടന ദിനത്തില്‍ മകനും
Last Updated:
കണ്ണൂര്‍: കേരള ചരിത്രത്തില്‍ പുതു ചരിത്രമെഴുതി കണ്ണൂര്‍ എയര്‍പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരില്‍ നിന്നും ഇന്ന് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്ന ഗോ എയര്‍ വിമാനത്തിന്റെ പൈലറ്റ് മലയാളി ആണെന്നത് കണ്ണൂരുകാര്‍ക്കും മലയാളികള്‍ക്കും അഭിമാനമാണ്. ഗോ എയര്‍ വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ അശ്വിന്‍ നമ്പ്യാരാണ്.
രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി രഘുനാഥ് നമ്പ്യാരുടെ മകനാണ് അശ്വിനെന്നതാണ് മറ്റൊരു സവിശേഷത്. 2016 ല്‍ പരീക്ഷണ പറക്കലിനായ് കണ്ണൂരിലിറങ്ങിയ എയര്‍ ഫോഴ്സ് വിമാനമായിരുന്നു അന്ന് എയര്‍ മാര്‍ഷലായിരുന്ന രഘുനാഥ് നമ്പ്യാര്‍ പറത്തിയത്. 2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങിയത്.

advertisement
കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാര്‍ നിലവില്‍ ഏയര്‍ ഫോഴ്സിലെ ഡെപ്യൂട്ടി ചീഫാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയും ഇദ്ദേഹം തന്നെയാണ്. ഏയര്‍ഫോഴ്സിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയിലെത്തിയ രഘുനാഥ് നമ്പ്യാര്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുടെ ഭാഗമായ വ്യക്തി കൂടിയാണ്. ഇദ്ദേഹത്തിന്റെ മകനും കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം വാര്‍ത്തകളില്‍ നിറയുന്നു എന്നതാണ് കൗതുകകരം.
Dont Miss: ചിറക് വിരിച്ച് കണ്ണൂർ: നിർബന്ധമായും അറിയേണ്ടവ
12.20 നാണ് ബെംഗളൂരുവില്‍നിന്നുള്ള ഗോ എയര്‍ വിമാനം കണ്ണൂരിലെത്തുന്നത്. തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ ചെറിയ മാറ്റം വരുത്തിയാണ് ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങുക പിന്നീട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പോകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2018 11:24 AM IST


