ചൈനയിൽ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ആദ്യ കപ്പലിന്റെ യാത്ര. ഒക്ടോബർ നാലിന് വൈകിട്ട് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കും.
തുറമുഖത്തിനായി നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായതായും ബർത്ത് നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ കപ്പൽ ഒക്ടോബർ 28 നും നവംബര്‍ 11, 14 തീയ്യതികളിൽ മറ്റ് കപ്പലുകളും എത്തും.
advertisement
ഒക്ടോബർ 20 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് തുറമുഖത്തിന‍്റെ പേരും ലോഗോയും മുഖ്യമന്ത്രി പുറത്തുവിടുക. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.രാജീവ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 11, 2023 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബർ 4 ന്; എത്തുന്നത് ഷാങ്ഹായ് തുറമുഖത്തു നിന്നും
