നൽകിയത് ചെയ്ത ജോലിയുടെ പ്രതിഫലം; മാസപ്പടി എന്ന് പറയുന്നത് പ്രത്യേക മനോനില; വിഷയത്തിൽ മുഖ്യമന്ത്രിയുടെ ആദ്യമായി പ്രതികരണം

Last Updated:

മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

News18
News18
തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. മാസപ്പടി ആരോപണം ഉന്നയിക്കുന്നത് പ്രത്യേക മനോനില ഉള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭരക എന്ന നിലയിലുളള ഇടപാട് മാത്രമാണ് നടന്നത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോൾ നടക്കുന്നത് വേട്ടയാടലാണെന്നും മാത്യു കുഴൽനാടൻ പറയുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്സാലോജിക് കൈപ്പറ്റിയത് അവർ ചെയ്ത ജോലിയുടെ പ്രതിഫലമാണ്. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. ചില മാധ്യമങ്ങള്‍ ‘മാസപ്പടി’ എന്ന പേരിട്ടാണ് പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയെന്ന് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.
Also Read- സോളാർ കേസിൽ ഗൂഢാലോചന: CBI അന്വേഷിക്കണമെന്ന് പ്രതിപക്ഷം; നിയമവശം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചത്. ആദായനികുതി പിടിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയതുമാണ്.
advertisement
Also Read- ‘സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്’; വിഡി സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി
രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ ഒരു സംരംഭകയ്ക്ക് കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുപ്രവര്‍ത്തകന്‍ വഴിവിട്ട സഹായം ചെയ്തതായി ആരോപണമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
സിഎംആര്‍എല്ലിൽ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 1991 ൽ 32 വർഷങ്ങൾക്ക് മുമ്പാണ് സി എം ആര്‍ എല്ലില്‍ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത്. അന്ന് താനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൽകിയത് ചെയ്ത ജോലിയുടെ പ്രതിഫലം; മാസപ്പടി എന്ന് പറയുന്നത് പ്രത്യേക മനോനില; വിഷയത്തിൽ മുഖ്യമന്ത്രിയുടെ ആദ്യമായി പ്രതികരണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement