സംസ്ഥാനത്തുള്ള ധാരാളം അണക്കെട്ടുകളിൽ ശുദ്ധജലത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മത്സ്യകൃഷി നടത്തിയാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സാധ്യത കൂടുതലാണ് ഇത് ഉപയോഗപ്പെടുത്തി ജനകീയ മത്സ്യകൃഷി പ്രോത്സാഹന പദ്ധതികൾ വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ഏകോപനത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വയനാട് ബാണാസുര പ്രദേശത്തുള്ള ആദിവാസി വിഭാഗത്തിൽ പെട്ട 90 പേർക്ക് സ്വയംതൊഴില്‍ നൽകി കൊണ്ട് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷിയുടെ ലക്ഷ്യം.
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
advertisement
[NEWS]
അനുയോജ്യമായ അണക്കെട്ടുകളിലും ഫിഷറീസ് വകുപ്പിന്റെ കൂടു മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആരംഭിച്ച കൂട് മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ സൂചിപ്പിച്ചത്. മത്സ്യോല്‍പാദനത്തില്‍ സമുദ്രമേഖലയെ മാത്രം ആശ്രയിക്കുന്ന രീതി മാറി ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
(ചിത്രം - രതീഷ് വാസുദേവൻ)
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി, മത്സ്യസമൃദ്ധി പദ്ധതികളുടെ ഭാഗമായാണ് ബാണാസുര സാഗര്‍ അണക്കെട്ടില്‍ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയപട്ടികവര്‍ഗ അംഗങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള പങ്കാളിത്തപദ്ധതി ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (അഡാക്) വഴിയാണ് നടപ്പാക്കുന്നത്. 3.2 കോടിയുടേതാണ് പദ്ധതി. ജലാശയത്തില്‍ പ്രത്യേകം കൂടുകള്‍ സ്ഥാപിച്ച് അതില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തുന്നതാണ് രീതി.
(ചിത്രം - രതീഷ് വാസുദേവൻ)
ബാണാസുര സാഗര്‍ പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി റിസര്‍വോയര്‍ സഹകരണ സംഘത്തിലെ 90 അംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അംഗങ്ങളെ 10 പേര്‍ വീതമുളള ഒമ്പത് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഗ്രൂപ്പിന് 6*4*4 സൈസിലുളള 10 കൂടുകള്‍ വീതം ആകെ 90 കൂടുകളാണ് നല്‍കുന്നത്. ഒരു കൂട്ടില്‍ 3840 മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്താനാകും.
(ചിത്രം - രതീഷ് വാസുദേവൻ)
ഇത്തരത്തില്‍ ആകെ 3,45,600 മത്സ്യകുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് വിവിധ ഘട്ടങ്ങളിലായി നിക്ഷേപിക്കുന്നത്. ഗിഫ്റ്റ്, തിലാപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ വിളവെടുപ്പ് നടത്താനാകും. വര്‍ഷം 1.35 ലക്ഷം കിലോഗ്രാം അധിക മത്സ്യോല്പാദനമാണ് ലക്ഷ്യമിടുന്നത്. കൂടൊന്നിന് മൂന്നുലക്ഷം പ്രകാരം 2.7 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.അണക്കെട്ട് പരിസരത്തെ കുറ്റിയാംവയലില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.