കൊച്ചി: കേരളാ കോണ്ഗ്രസ് ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിനെതിരെ പി ജെ ജോസഫ് ഹൈക്കോടതില്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് ഹൈകോടതിയില് ഹര്ജി നല്കിയിട്ടുള്ളത്.
കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്ക്കില്ലെന്ന് ജോസഫ് ഹര്ജിയില് സൂചിപ്പിച്ചിട്ടുണ്ട്. വസ്തുതകള് പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചത്. പാര്ട്ടി ഭരണഘടനപ്രകാരം തന്നെ വര്ക്കിങ് ചെയര്മാനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കേരള കോണ്ഗ്രസ് എം ചെയര്മാന് ആയി ചുമതല ഏല്ക്കുന്നതില് നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹര്ജിയില് പറയുന്നു. ഹര്ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ജോസ് കെ.മാണി, തോമസ് ചാഴികാടന് എംപി, റോഷി അഗസ്റ്റിന്, എന്.ജയരാജ് എന്നിവര് 2019 ഒക്ടോബര് 18നു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നത്തെച്ചൊല്ലിയുള്ള തര്ക്കവും നിയമപോരാട്ടവും കൂടുതല് ശക്തമാക്കാനാണ് ഇരു വിഭാഗത്തിന്റെയും നീക്കം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.