യുദ്ധക്കപ്പലായ സുവർണ നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ബോട്ടിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. അതിനു ശേഷം നേവി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബോട്ടിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3000 കോടി വില വരുമെന്നാണ് കണക്കാക്കുന്നത്.
നേവി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബോട്ട് കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. നേവി പിടികൂടിയ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
advertisement
SSLC കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തായി; പ്രധാന അധ്യാപകനെ ചീഫ് സ്ഥാനത്തു നിന്ന് മാറ്റി
അതേസമയം, മയക്കുമരുന്നിന്റെ വില, അളവ് എന്നിതിനേക്കാൾ ഉപരി ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കള്ളക്കടത്ത് ശ്യംഖല തകർത്തുവെന്നാണ് ഇന്നത്തെ ഓപ്പറേഷന്റെ പ്രാധാന്യമെന്ന് നേവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, കൊച്ചിയിലെ ലഹരിമരുന്ന് സംഘങ്ങൾക്ക് മരുന്ന് കൈമാറാൻ വന്ന ബോട്ടാണോ ഇതെന്നും സംശയമുണ്ട്.