TRENDING:

തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ

Last Updated:

രോഗത്തോടൊപ്പം തൊഴിലെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ട്രോളിംഗ് നിരോധനം അഞ്ചിന് അവസാനിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം മത്സ്യ ബന്ധനത്തിന് അനുമതി വൈകുകയായിരുന്നു. മഴ മാറിയതോടെ വളളങ്ങൾക്കും ബോട്ടുകൾക്കും കടലിൽ പോകാൻ അനുമതിയായി.  ജില്ലയിൽ നീണ്ടകര, ശക്തികുളങ്ങര, വാടി, തങ്കശ്ശേരി,  പോർട്ട് കൊല്ലം ഹാർബറുകളിൽ നിന്ന് 2000 ത്തോളം യാനങ്ങൾ കടലിൽ പോകും.
advertisement

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ നിരീക്ഷണത്തിലാക്കി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ബോട്ടുകളിൽ പ്രവേശിക്കാൻ അനുവദിക്കൂ.

TRENDING നിയമനം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും ശമ്പളമില്ല; പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധ വീഡിയൊയുമായി ജൂനിയർ ഡോക്ടർമാർ

[NEWS]YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS] ഫ്ലാഷ് ബാക്കിൽ നിന്ന് തുടക്കം; സഞ്ജയ് ദത്തിനൊപ്പം ആലിയ ഭട്ടും ആദിത്യയും; സഡക് 2 ട്രെയിലർ എത്തി[NEWS]

advertisement

മത്സ്യ ബന്ധന മേഖല പ്രതിസന്ധിയിലായ സാഹര്യത്തിൽ രോഗത്തോടൊപ്പം തൊഴിലെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് മുന്നോട്ടു പോകാനാണ് ബോട്ടുടമകളുടെ തീരുമാനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഹാർബറുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി. ഓരോ ലേല ഹാളിലേക്കും എത്തുന്ന വാഹനങ്ങളുടെയും, അടുക്കുന്ന വള്ളങ്ങളുടെയും എണ്ണം ക്രമപ്പെടുത്തും. വള്ളങ്ങൾക്കും, വാഹനങ്ങൾക്കും നൽകുന്ന പാസിൽ തീയതി, ഹാർബറിനുള്ളിൽ തങ്ങാനുള്ള സമയം, അടുക്കേണ്ട ലാന്റിങ് സെന്റർ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും, ലേലം അനുവദിക്കില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ
Open in App
Home
Video
Impact Shorts
Web Stories