തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിലും, നിയമന വ്യവസ്ഥകളിൽ വ്യക്തത ഇല്ലാത്തതിലും പ്രതിഷേധവുമായി ജൂനിയർ ഡോക്ടർമാർ. 40 ദിവസം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിൽ പിപിഇ കിറ്റ് ധരിച്ച് ജൂനിയർ ഡോക്ടർമാർ പ്രതിഷേധ വീഡിയോ ഇറക്കി.
ജോലിയിൽ പ്രവേശിച്ചിട്ട് 40 ദിവസം പിന്നിട്ടു. ശമ്പളം എത്രയെന്നോ, എന്താണ് തസ്തികയെന്നോ, ആരോട് റിപ്പോർട്ട് ചെയ്യണമെന്നോ പോലും വ്യക്തത ഇല്ല. നിയമിച്ചവർ വരെ കൈമലർത്തുകയാണ്. സ്വന്തമായി പറയാൻ തസ്തികയില്ലാത്തതിനാൽ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നും ഇവർ പറയുന്നു.
വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ചില മേഖലയിൽ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നും ഇവ പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.