TRENDING:

വാൽപ്പാറയിൽ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വാൽപ്പാറയിൽ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം മുറിവേറ്റ കുട്ടിയെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement

വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. രക്ഷിതാക്കൾക്ക് പിന്നാലെ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്. സമീപപ്രദേശങ്ങളിൽ തോട്ടം തൊഴിലാളികൾ ഉണ്ടായിരുന്നതുകൊണ്ടാണ് കുട്ടിക്ക് രക്ഷപെടാനായത്.

പുലി ആക്രമിക്കാൻ തുടങ്ങിയതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകൾ ബഹളമുണ്ടാക്കിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നത്. പ്രദേശത്തെ വളർത്തുമൃഗങ്ങളെ നേരത്തെ പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്.

Also Read- ‘ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയില്‍’; മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് ആനപ്രേമി സംഘം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുലിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അന്യസംസ്ഥാനക്കാരായ നിരവധി തൊഴിലാളി കുടുംബങ്ങൾ ഇവിടെ തോട്ടംമേഖലയിൽ ജോലി ചെയ്യന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാൽപ്പാറയിൽ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories