പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കോഴിമലയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആനപ്രേമിസംഘം. ദുരൂഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് സംശയിക്കുന്നതായി ആനപ്രേമി സംഘം ജില്ലാ പ്രസിഡന്‌റ് ഹരിദാസ് മച്ചിങ്ങൽ ആരോപിച്ചു.
ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയാണ്. സ്ഫോടക വസ്തു പൊട്ടിയോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ ആണ് ആന ചരിഞ്ഞതെന്ന് സംശയിക്കുന്നു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സാന്നിധ്യത്തിൽ ജഡം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഉണ്ടായില്ലെന്ന് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
Also Read-തൃശ്ശൂരിൽ ഇടഞ്ഞ ആന ലോറി മറിച്ചിടാൻ ശ്രമിച്ചു; ശ്രീകൃഷ്ണപുരം വിജയന്റെ കൊമ്പൊടിഞ്ഞു
ദിവസത്തോളം പഴക്കമുള്ള ജഡം അഴുകി തുടങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്. മുപ്പത് വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. മലമ്പുഴ പ്രദേശത്ത് കുറച്ചു നാളുകളായി തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടത്തിലെ അവശനിലയിൽ ആയ ആനയാണ് ചരിഞ്ഞതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malampuzha, Palakkad, Wild Elephant