TRENDING:

സർക്കാർ സഹായം ലഭിച്ചില്ല: പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ വൃക്ക വിൽക്കാനൊരുങ്ങി ജോസഫ്

Last Updated:

മറ്റൊരുമാര്‍ഗവുമില്ലാത്തതിനാലാണ് ഇങ്ങനെ എഴുതിവയ്‌ക്കേണ്ടി വന്നതെന്നാണ് ജോസഫിന്റെ നിലപാട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി : സർക്കാരിന്റെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ പ്രളയം ബാധിത മേഖലയിലെ ജനങ്ങൾക്ക് ഇതുവരെ ദുരിതങ്ങളിൽ നിന്ന് കരകയറാനായിട്ടില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടുക്കി വെള്ളത്തൂവൽ സ്വദേശി ജോസഫ്. പ്രളയം മൂലമുണ്ടായ ദുരിതങ്ങളിൽ നിന്ന് കരകയറാൻ വൃക്ക വിൽപ്പനയ്ക്കൊരുങ്ങിയിരിക്കുകയാണ് ഇയാൾ.
advertisement

Also Read-പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിക്ക് മുന്നിൽ യാക്കോബായ- ഓർത്തഡോക്സ് തർക്കം

പ്രളയബാധിതരോടുള്ള സർക്കാർ അവഗണനയുടെ നേർസാക്ഷ്യം കൂടിയാണ് ജോസഫ്. വെള്ളത്തൂവല്‍ ടൗണിന് സമീപം പട്ടയമില്ലാത്ത നാല്‍പ്പതു സെന്റ് സ്ഥലമാണ് ജോസഫിനും ഭാര്യ ആലീസിനുമുള്ളത്. വീടിനോട് ചേര്‍ന്നുള്ള കടമുറികള്‍ വാടകയ്ക്ക് കൊടുത്തതായിരുന്നു വരുമാനമാര്‍ഗം. കനത്തമഴയില്‍ കടമുറികള്‍ തകരുകയും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയും ചെയ്തു. ഭാര്യയുടെ സ്വര്‍ണ്ണം വിറ്റുകിട്ടിയ 60000 രൂപ കൊണ്ടാണ് മണ്ണ് നീക്കം ചെയ്തത്. കടമുറികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് കയറിയിറങ്ങാത്ത ഓഫീസുകളില്ല. എല്ലായിടത്തും അവഗണനയായിരുന്നു മിച്ചമെന്ന് ജോസഫ് പറയുന്നു.

advertisement

കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാലാണ് സഹായം ലഭിക്കാത്തതെന്ന് ആരോപിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ദുരന്തം വരുത്തിയ നാശനഷ്ടങ്ങള്‍ മറികടക്കാന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറാണെന്ന് വീടിന്റെ മുന്‍വശത്ത് എഴുതിവയ്‌ക്കേണ്ട ഗതികേട് ജോസഫിനുണ്ടായിരിക്കുന്നത്.

മേസ്തിരിപ്പണിക്കാരനായ ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. രോഗിയായതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകാനാകുന്നില്ല.. മറ്റൊരുമാര്‍ഗവുമില്ലാത്തതിനാലാണ് ഇങ്ങനെ എഴുതിവയ്‌ക്കേണ്ടി വന്നതെന്നാണ് ജോസഫിന്റെ നിലപാട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാർ സഹായം ലഭിച്ചില്ല: പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ വൃക്ക വിൽക്കാനൊരുങ്ങി ജോസഫ്