TRENDING:

തോൽപിക്കാനാകില്ല! പ്രളയത്തിൽ ഒഴുകിപ്പോയ കള്ളുഷാപ്പിൽ ടാർപാളിൻ കെട്ടി കച്ചവടം

Last Updated:

പൊൻകുന്നത്ത് നിന്ന് എരുമേലിയിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന ഷാപ്പ് യാത്രക്കാർക്ക് കൗതുകമാവുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പ്രളയത്തിൽ (Flood) ഒഴുകിയ പോയ കള്ളുഷാപ്പിന് (Toddy Shop) പുനർജീവൻ. ഒഴുകിയപ്പോയ ഷാപ്പിരുന്ന സ്ഥലത്ത് ടാർപാളിൻ (Tarpaulin) കെട്ടിയാണ് കച്ചവടം പുനരാരംഭിച്ചത്. എരുമേലിക്ക് (Erumeli) അടുത്ത് കുറവുമൂഴി (Kuruvamoozhi)യിലാണ് സംഭവം. പ്രളയത്തിൽ ഷാപ്പ് ഒഴുകി പോയെങ്കിലും കച്ചവടം നിർത്താൻ ഷാപ്പ് കാർക്ക് മനസ്സുവന്നില്ല. ഒഴുകിപ്പോയ ഷോപ്പിംഗ് സ്ഥലത്ത് തന്നെ ടാർപാളിൻ കെട്ടി ഷാപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
എരുമേലി കുറുവാമൂഴിയിൽ ടാർപാളിൽ വലിച്ചുകെട്ടി പ്രവർത്തനം പുനരാരംഭിച്ച കള്ളുഷാപ്പ്
എരുമേലി കുറുവാമൂഴിയിൽ ടാർപാളിൽ വലിച്ചുകെട്ടി പ്രവർത്തനം പുനരാരംഭിച്ച കള്ളുഷാപ്പ്
advertisement

കഴിഞ്ഞ ദിവസത്തെ കനത്ത പ്രളയത്തിൽ കുറുവാമൂഴിയിലെ പതിമൂന്നോളം വീടുകളും ഒപ്പം അടുത്തുണ്ടായിരുന്ന ഷാപ്പും പൂർണമായും ഒഴുകി പോയിരുന്നു. എന്നാൽ ഷാപ്പ് നിലനിന്ന് സ്ഥാനത്ത് ടാർപാളിൻ വലിച്ചുകെട്ടി അടിയിൽ ബെഞ്ചും മേശയുമിട്ടാണ് ഷാപ്പ് താൽക്കാലികമായി പ്രവർത്തന ക്ഷമമാക്കിയിരിക്കുന്നത്.

ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളുകളെ എല്ലാം ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

പൊൻകുന്നത്ത് നിന്ന് എരുമേലിയിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന ഷാപ്പ് യാത്രക്കാർക്ക് കൗതുകമാവുകയാണ്.

എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

advertisement

കെഎസ്ആ‍ർടിസി ബസ് (KSRTC Bus) കുറവുള്ള മേഖലകളിൽ എല്ലാ വിദ്യാർഥികൾക്കും കൺസഷൻ (Concession) നൽകാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു (Transport Minister Antony Raju) നിയമസഭയിൽ പറഞ്ഞു. സ്വകാര്യ സ്കൂളുകൾക്കും (Private Schools) കെഎസ്ആർടിസി സർവീസ് നടത്തും. സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾകൂടി കെഎസ്ആർടിസി നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ തുറന്നാലും സംസ്ഥാനത്തെ മൂന്നിൽ രണ്ടു വിദ്യാർഥികൾക്കു മാത്രമേ സ്കൂളുകളിൽ എത്താനാവുകയുള്ളൂ. അവർക്ക് സ്കൂളുകളിലെത്താനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ആശങ്കകൾക്ക് ഇടമില്ലെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കെഎസ്ആർടിസി ബസിന്റെ ശേഷിയുടെ 25 ശതമാനം വിദ്യാർഥികൾക്കായി നീക്കിവെക്കും.

advertisement

കെഎസ്ആർടിസി ബസുകൾ കുറവുള്ള മേഖലകളിൽ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 25 ശതമാനം വിദ്യാർഥികൾക്കു മാത്രമായിരിക്കും കൺസഷൻ. ഇത് പ്രിൻസിപ്പലിന്റെ ശുപാർശയ്ക്ക് അനുസരിച്ച് നൽകും. എല്ലാവർക്കും കൺസഷൻ നൽകിയാൽ പിന്നെ കൺസഷൻ മാത്രമെ കാണുകയുള്ളൂ ബസ് കാണില്ലെന്നും മന്ത്രി പറഞ്ഞു.

ആയിരം സ്വകാര്യ സ്കൂളുകളിൽ നിന്നും കെഎസ്ആർടിസി സർവീസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

കോവിഡ് കാലത്തെ വിദ്യാർഥികളുടെ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പ് പ്രൊട്ടോകോൾ തയ്യാറാക്കി കഴിഞ്ഞു. സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനു മുൻപ് ചെയ്യേണ്ട ക്രമീകരണങ്ങൾ എല്ലാം വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെഎസ്ആർടിസി ഇറക്കും. ഗ്രാമവണ്ടികൾ അടുത്ത വർഷം ഏപ്രിൽ മുതൽ ആരംഭിക്കും. ഇതോടെ ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനാകുമെന്നും മന്ത്രി ആന്റണി രാജു സഭയിൽ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോൽപിക്കാനാകില്ല! പ്രളയത്തിൽ ഒഴുകിപ്പോയ കള്ളുഷാപ്പിൽ ടാർപാളിൻ കെട്ടി കച്ചവടം
Open in App
Home
Video
Impact Shorts
Web Stories