TRENDING:

Food Poisoning | വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍

Last Updated:

തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്‍പറ്റ: വയനാട്ടില്‍(Wayanad) ഭക്ഷ്യവിഷബാധയേറ്റ്(Food Poison) 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍(Hospitalised). തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കല്‍പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

23 അംഗ വിനോദ സഞ്ചാരി സംഘത്തില്‍ 18 പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു. വയനാട്ടില്‍നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

Also Read-Shawarma | കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

Student | പഠിക്കാനായി മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

കൊല്ലം: മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു(Death). കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

advertisement

കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്. ഏപ്രില്‍ 14നായിരുന്നു സംഭവം. മിയ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്ന് പറയുന്നു.

Also Read-Fidelity Test | ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയം; കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്

മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. മിയയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Food Poisoning | വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍
Open in App
Home
Video
Impact Shorts
Web Stories