ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ നിന്നും വെയിങ് മെഷീനും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
Also Read-അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണുകാണാതായ നവജാത ശിശുവിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി
ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവില്‍ റിമാന്‍ഡിലാണ്. സജാദിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
advertisement
Also Read-സജാദിന് ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി കച്ചവടമെന്ന് പൊലീസ്; തെളിവെടുപ്പ് നടത്തി
വാടക വീട്ടിലെ മുറിയിൽ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. സജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും കാസർകോട് സ്വദേശിയായ ഷഹനയും വിവാഹിതരായത്. ഇരുവരും വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയിരുന്നു.
രണ്ട് ദിവസം മുമ്പാണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂടാതെ ശാരീരിക- മാനസികപീഡനം എന്നീ വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്.