Shahana Death| സജാദിന് ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി കച്ചവടമെന്ന് പൊലീസ്; തെളിവെടുപ്പ് നടത്തി

Last Updated:

ഷഹാനയെ മരിച്ച നിലയിൽ കാണപ്പെട്ട പറമ്പിൽ ബസാറിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി.

കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തിൽ (Shahana Death)അറസ്റ്റിലായ ഭർത്താവ് സജാദിന് ലഹരിമരുന്ന് കച്ചവടവുമുണ്ടെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സജാദുമായി ഷഹാനയെ മരിച്ച നിലയിൽ കാണപ്പെട്ട പറമ്പിൽ ബസാറിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
ഇന്നലെയാണ് കാസർകോട് സ്വദേശിയായ ഷഹാനയുടെ മരണത്തിൽ സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂടാതെ ശാരീരിക- മാനസികപീഡനം എന്നീ വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. സജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.
advertisement
ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും ഷഹാനയും വിവാഹിതരായത്. ഇരുവരും ചേവായൂരില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയിരുന്നു.
ഷഹാനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കോവളത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍, ഭര്‍ത്താവും മകനും അറസ്റ്റില്‍
തിരുവനന്തപുരം കോവളത്ത് വീടിനുള്ളില്‍ സ്ത്രീയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും അറസ്റ്റുചെയ്തു. വെള്ളാര്‍ ശിവക്ഷേത്രത്തിനു സമീപം റജീലയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി വായനശാലയ്ക്കുസമീപം പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു(46) ആണ് മരിച്ചത്. ഭര്‍ത്താവ് അനില്‍(48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് പ്രേരണക്കുറ്റം ചുമത്തി കോവളം പോലീസ് അറസ്റ്റുചെയ്തത്.
advertisement
വ്യാഴാഴ്ച രാത്രി ഏഴോടൊണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മകനും ചേര്‍ന്ന് ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Shahana Death| സജാദിന് ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി കച്ചവടമെന്ന് പൊലീസ്; തെളിവെടുപ്പ് നടത്തി
Next Article
advertisement
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement