Body Found| അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണുകാണാതായ നവജാത ശിശുവിന്‍റെ മൃതദേഹം ഒരാഴ്ചക്ക്ശേഷം കണ്ടെത്തി

Last Updated:

ഇന്നലെ ഉച്ചയോടെ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കൈയിൽ നിന്ന് വീണ് 11 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായത്. ഇവിടേനിന്ന് രണ്ടുകിലോമീറ്ററിലേറെ മാറി കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവ് ഉടന്‍തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരമറിയിച്ചു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്.
എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍കോളജിലേക്ക് മാറ്റി.
മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.
advertisement
മപ്പാട്ടുകര പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോളാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്. റെയിൽപ്പാലത്തിന്‌ മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ ട്രോളിക്കൂടിലേക്ക് മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.
നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്‌സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയിൽ തിരച്ചിലാരംഭിച്ചിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേർന്ന് ബുധനാഴ്ച വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ്‌ വയസുള്ള മകനുമുണ്ട്.
advertisement
ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം; മൂന്നുപേർ അറസ്റ്റിൽ
ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് കണ്ട് ചോദ്യം ഡോക്ടർക്ക് നേരെ അക്രമം. കണ്ണൂർ പിലാത്തറ കെ.സി റെസ്റ്റൊറന്റിലായിരുന്നു സംഭവം. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദിക്കുകയായിരുന്നു. കാസർകോട് ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടർ സുബ്ബാരായയാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഹോട്ടലുടമയടക്കം മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
advertisement
ശുചിമുറിയ്‌ക്കുള്ളിൽ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്തതിനായിരുന്നു ഡോക്ടർക്കെതിരെ ആക്രമണം. ഹോട്ടലുടമ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29), ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി ദാസന്‍ (70) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Body Found| അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണുകാണാതായ നവജാത ശിശുവിന്‍റെ മൃതദേഹം ഒരാഴ്ചക്ക്ശേഷം കണ്ടെത്തി
Next Article
advertisement
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
  • ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ഇ ഡി നോട്ടീസ് നൽകും.

  • ഇ ഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം.

  • ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്ന് ഇ ഡി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

View All
advertisement