കേസിൽ ഇരുപത്തിയൊമ്പതാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറിയിരുന്നു. കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി.
കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.
advertisement
ഇന്നാണ് മധു കേസിൽ മണ്ണാർക്കാട് ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി സാക്ഷി വിസ്താരം പുനരാരംഭിച്ചത്. 25 മുതൽ 28 വരെയുള്ള നാലു പേരെയാണ് ചൊവ്വാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 25-ാം സാക്ഷി രാജേഷിനെ ഒഴിവാക്കി. ബാക്കി മൂന്നുപേരുടെ വിസ്താരം പൂർത്തിയായി.
Also Read- മധു കേസിൽ ഒരാൾ കൂടി കൂറുമാറി; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
ആറു പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് സാക്ഷി ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ മണ്ണാർക്കാട് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.
Also Read- തിരുവനന്തപുരത്ത് ബൈക്ക് യാത്രക്കാരെ തെരുവുനായ കടിച്ചു; കോഴിക്കോടും കോതമംഗലത്തും ആക്രമണം
ഇരുപത്തിയൊന്നാം സാക്ഷി വീരൻ, ഇരുപതാം സാക്ഷി മരുതൻ, വനംവകുപ്പ് വാച്ചർമാരായ അനിൽകുമാർ, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അബ്ദുൾ റസാഖ്, പതിനഞ്ചാം സാക്ഷി മെഹറുന്നീസ തുടങ്ങിയവർ നേരത്തേ കൂറുമാറിയിരുന്നു.