Madhu case| മധു കേസിൽ ഒരാൾ കൂടി കൂറുമാറി; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി

Last Updated:

മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്.

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഒരാൾ കൂടി കൂറുമാറി. ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽകുമാറാണ് കൂറുമാറിയത്. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം പതിനഞ്ചായി.‌
ഇന്നലെ ഇറുപത്തിയേഴാം സാക്ഷി സൈതലവിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നായിരുന്നു സൈതലവി കോടതിയിൽ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതിൽ ആറു പേർ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. കേസിലാകെ 122 സാക്ഷികളാണ് ഉള്ളത്.
അതേസമയം, കൂറുമാറിയ സുനിൽകുമാറിന്റെ കണ്ണ് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വീഡിയോയിൽ കാഴ്ചക്കാരനായി സുനിൽകുമാറിനെയും കാണാം. എന്നാൽ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്.‌‌
advertisement
അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ ഹൈക്കോടതി ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഓഗസ്റ്റ് ഇരുപതിനാണ് കേസില എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. മണ്ണാർക്കാട് SC - ST കോടതിയുടേതായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.
advertisement
ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhu case| മധു കേസിൽ ഒരാൾ കൂടി കൂറുമാറി; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement