'ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്. ചില സത്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. അത് ഭാവിയിൽ പുറത്തുവരും. എൻ്റെ പാർട്ടിയിലുള്ളവരോ വിശ്വസ്ത രോ എനിക്കെതിരെ പ്രവർത്തിക്കില്ലെന്ന വിശ്വാസമുണ്ട്." ഉമ്മൻ ചാണ്ടി പറഞ്ഞു.
Also Read 'ഈ പുഴുക്കുത്തുകളെ ഇനിയും വച്ച് പൊറുപ്പിക്കണോ?'; സോളാർ വെളിപ്പെടുത്തലിനെ കുറിച്ച് ഷിബു ബേബിജോൺ
എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാനും ഉമ്മൻചാണ്ടി തയാറായില്ല. കൂടുതൽ സത്യം പുറത്തുവരുമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന്ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
advertisement
സോളാർ കേസും ബാർ കോഴകേസും വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. രണ്ടു വിഷയങ്ങളും എത്രകാലമായി ചർച്ച ചെയ്യുകയാണ്. സത്യം സത്യമായിട്ട് തന്നെ നിലനിൽക്കും. ഈ വിഷയങ്ങളിൽകുറച്ച് കാലത്തേക്ക് മാത്രമേ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകൂവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.