നിലവിലെ സാഹചര്യത്തിൽ ഇടത് പക്ഷവുമായി സഹകരിച്ച് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അലവിക്കുട്ടി വ്യക്തമാക്കി. തിരൂർ കേന്ദ്രീകരിച്ചാകും അലവിക്കുട്ടിയുടെ പ്രവർത്തനം. മുൻപ് കോൺഗ്രസ് എസ് ജില്ലാ നേതാവായിരുന്ന അലവിക്കുട്ടി 2008 ലാണ് കോൺഗ്രസിലെത്തുന്നത്.
You may also like:Covid 19 | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷം പേർ [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
advertisement
" സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്. ഇത് രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണെന്ന് നമ്മളിൽ ചിലർ ഇനിയുമെന്താണ് മനസ്സിലാക്കാത്തത്? ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട് ഏത് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്?" - ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ച അലവിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിലെ പ്രസക്തമായ വരികൾ. ഇതിന് പിന്നാലെയാണ് അലവിക്കുട്ടിയുടെ വിശദീകരണം തള്ളി ഡി.സി.സി നടപടിയെടുത്തത്.