Covid 19 | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷം പേർ

Last Updated:

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 3493 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 1.01,141 ആയി ഉയര്‍ന്നു.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. മൊത്തം രാഗികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞപ്പോൾ മഹാരാഷ്ട്രിയിൽ മാത്രം ഒരു ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. 3,01,579 ആണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 3493 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 1.01,141 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് 127 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ആകെ മരണസംഖ്യ 3717 ആയി. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി.  1718 പേരാണ് വെള്ളയാഴ്ച ആശുപത്രി വിട്ടത്.
You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊറോണ വ്യാപനം നേരിടുന്നതു സംബന്ധിച്ച നടപടികൾ നർദ്ദേശിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞരുടെ ഉന്നതതല സമിതി രൂപീകരിച്ചെന്ന് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ വ്യക്തമാക്കി. കേസുകളുടെ വർദ്ധനവ് നഗരത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ബെഡ് കപ്പാസിറ്റി, മെഡിക്കൽ സംവിധാനങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് മുൻ‌ഗണന നൽകണമെന്നും ബൈജാൽ പറഞ്ഞു.
advertisement
തമിഴ്നാട്ടിൽ  1,982 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളുമാണ് വെള്ളിയാഴ്ചയുണ്ടായത്. ചെന്നൈ നഗരത്തിൽ മാത്രം  1,477 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ രാജ്യത്ത് രോഗമുക്തരാകുന്നവരുടെ നിരക്ക് 49.47 ശതമാനമായി ഉയർന്നെന്നും 1,47,194 പേർ രോഗമുക്തരായെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,166 പേർ രോഗമുകതരായെന്നും  ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷം പേർ
Next Article
advertisement
'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ
'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ
  • മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അമിതാഭ് ബച്ചൻ അഭിനന്ദനങ്ങൾ അറിയിച്ചു.

  • മോഹൻലാലിന്റെ അഭിനയ സിദ്ധിയുടെ ആരാധകനാണ് താനെന്നും ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.

  • മോഹൻലാലിന്റെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ എന്നും ബച്ചൻ പറഞ്ഞു.

View All
advertisement