TRENDING:

'KSEBയുടേത് വെറും പൊറാട്ട് വിശദീകരണം; മീറ്റർ റീഡിം​ഗിന് വരുന്ന പയ്യനാണ് എല്ലാം തീരുമാനിക്കുന്നത്'; പറഞ്ഞതിൽ ഉറച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

Last Updated:

ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് കെഎസ്ഇബി വൈദ്യുതിക്ക് വില നിശ്ചയിക്കുന്നതെന്ന് ശ്രീലേഖ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വീടുകളിലെ സോളാർ ബില്ലിം​ഗിനെ കുറിച്ച് കെഎസ്ഇബി നൽകിയ വിശദീകരണം വിശ്വാസയോ​ഗ്യമല്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് കെഎസ്ഇബി വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. മീറ്റർ റീഡിം​ഗിന് വരുന്ന പയ്യനാണ് അങ്ങോട്ട് നൽകുന്ന സൗരോർജ്ജത്തിന്റെ വില തീരുമാനിക്കുന്നത്. ഇതൊക്കെ കാരണമാണ് വിശദീകരണത്തിൽ വിശ്വാസമില്ലാത്തതെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
advertisement

കെഎസ്ഇബിയുടേത് വെറും പൊറാട്ട് വിശദീകരണം എന്ന തലക്കെട്ടൊടെയാണ് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി അവർ വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ:

KSEB യുടേത് വെറും പൊറാട്ട് വിശദീകരണം.

ഇന്നത്തെ പത്രത്തിൽ KSEB യെക്കുറിച്ച് ഞാൻ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി കണ്ടു.

എന്റെ 5 KW solar ഉൽപാദിപ്പിച്ച 557 unit മൊത്തം ഗ്രിഡിലേലേക്കു നൽകുമ്പോൾ അതിൽ നിന്ന് 267 unit ഞാൻ വീട്ടിൽ ഉപയോഗിച്ചു എന്ന് പറയുന്നതിലെ പിഴവാണ് മുഖ്യം. അതെങ്ങനെ സാധിക്കും? ആ കണക്ക് അവർ എങ്ങനെ കണ്ടെത്തി? ഓരോ മാസവും എന്റെ solar ഉൽപാദിപ്പിച്ച unit ൽ അവരുടെ ഇഷ്ടപ്രകാരം തോന്നിയതുപോലെ കുറക്കും.

advertisement

992 യൂണിറ്റിന് പുറമെ 267 കൂടെ കൂടി, അതായത് 1300 ഓളം unit ഞാൻ ഉപയോഗിച്ചെന്നോ? വീട് വെച്ചപ്പോൾ സ്ഥാപിച്ച 1 KW solar കൂടിയുണ്ട് എനിക്ക്. അതിലാണ് പവർ പ്ലഗ് ഒഴികെ എല്ലാ കണക്ഷനും.

അപ്പോൾ മുഴുവൻ സമയവും 3 AC യും 2 പമ്പുകളും, മിക്സി, ഗ്രൈൻഡർ, ഓവൻ, വാഷിംഗ്‌ മെഷീൻ, കമ്പ്യൂട്ടർ, ലാപ് ടോപ്, എല്ലാം കൂടി ഇട്ടാലും ഒരു മാസം 1300 unit ഉപയോഗം വരുമോ??

advertisement

ഇതിലും കൂടാതെയാണ് മെഷീൻ തീരുമാനിക്കുന്നത്. ഈ 1300 യൂണിറ്റിൽ 16 രൂപ എത്ര യൂണിറ്റിന്, 8 രൂപ എത്ര യൂണിറ്റിന്, 5 രൂപ എത്ര യൂണിറ്റിന് എന്നൊക്കെ.

ഇതൊക്കെ തീരുമാനിക്കുന്നത് മീറ്റർ റീഡിങ്ങിന് വരുന്ന പയ്യനാണ്. അവന്റെ കൂടെ നിന്നാലും അതെങ്ങനെയാണവൻ കണക്കുകൂട്ടുന്നതെന്ന് മനസ്സിലാവില്ല.

ഇതൊക്കെ കാരണമാണ് എനിക്കവരുടെ ഈ വിശദീകരണത്തിൽ വിശ്വാസമില്ലാത്തത്!

എത്ര consumers ഇത് വിശ്വസിക്കും?

advertisement

കഴിഞ്ഞ ദിവസം സോളർ പാനൽ സ്ഥാപിച്ച് കെഎസ്ഇബിക്ക് വൈദ്യുതി അങ്ങോട്ട് നൽകിയിട്ടും ബിൽ കുത്തനെ ഉയരുന്നതായി കാണിച്ച് ശ്രീലേഖ ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. വീട്ടിൽ സോളാർ വയ്‌ക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലെ കെഎസ്ഇബി കട്ടോണ്ട് പോകും എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പ് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പോസ്റ്റിനെ അനുകൂലിച്ച നിരവധി പേർ രം​ഗത്ത് എത്തിയതോടെ ബോർഡ് പ്രതിരോധത്തിലായി.

Also Read- 'KSEB കാട്ടുകള്ളന്മാർ'; സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ; വിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നാലെ ശ്രീലേഖയ്‌ക്ക് സൗരോർജ ബില്ലിംഗിനെ പറ്റി ധാരണയുമില്ലെന്ന് ചൂണ്ടിക്കാട്ടി ബോർഡ് രം​ഗത്തെത്തി. ഒപ്പം സ്ഥാപനത്തെ താഴ്‌ത്തികട്ടാനാണ് ഇവരുടെ ശ്രമമെന്നും കെഎസ്ഇബി പറഞ്ഞു. ഇരും വിഭാ​ഗത്തിന്റെയും വാദങ്ങൾ വാർത്ത പ്രധാന്യം നേടിയതോടെയാണ് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി കാണിച്ച് മുൻ ഡിജിപി വീണ്ടും എത്തിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'KSEBയുടേത് വെറും പൊറാട്ട് വിശദീകരണം; മീറ്റർ റീഡിം​ഗിന് വരുന്ന പയ്യനാണ് എല്ലാം തീരുമാനിക്കുന്നത്'; പറഞ്ഞതിൽ ഉറച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
Open in App
Home
Video
Impact Shorts
Web Stories