TRENDING:

വിവാഹത്തിന് നാലുദിവസം മാത്രം; മുൻ ഗോവ സബ് കളക്ടറായ മലയാളി യുവാവ് മരിച്ച നിലയിൽ

Last Updated:

ഫെബ്രുവരി 2ന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹത്തിന് നാലു ദിവസം ബാക്കി നിൽക്കെ മുൻ ഗോവ സബ് കളക്ടറും നിലവിൽ ഗൂഗിളിൽ ഐ ടി വിദഗ്ധനുമായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയും പെരുമ്പാവൂർ സ്വദേശിയുമായ വിജയ്​ വേലായുധന്റെ (33) മൃതദേഹമാണ് ഡോംബിവ്ലിയിലുള്ള ഫ്ലാറ്റിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ്​ സംഭവം.
News18
News18
advertisement

ഐഎഎസ് ലഭിച്ച ശേഷം ഗോവയിൽ സബ് കളക്ടറായി സേവനമനുഷ്ഠിച്ച വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളില്‍ ചേർന്നത്. ഫെബ്രുവരി 2ന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. സഹപാഠിയായിരുന്ന പെൺകുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐ ടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന്​ ജോലിചെയ്യുകയായിരുന്നു. ഡോംബിവ്ലി വെസ്റ്റിൽ ചന്ദ്രഹാസ്​ സൊസൈറ്റിയിലാണ്​ താമസം. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പൊലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പിൽ എഴുതിയത്. പെരുമ്പാവൂർ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. മകന്റെ വിവാഹ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ നേരത്താണ്​ മരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹത്തിന് നാലുദിവസം മാത്രം; മുൻ ഗോവ സബ് കളക്ടറായ മലയാളി യുവാവ് മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories