TRENDING:

'ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു'; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുൻ എംഎൽഎ അനില്‍ അക്കര

Last Updated:

മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് അനില്‍ അക്കര ഡിവൈഡര്‍ തല്ലിപ്പൊളിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ ചുറ്റികകൊണ്ട് തല്ലിപ്പൊളിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് അനില്‍ അക്കര ഡിവൈഡര്‍ തല്ലിപ്പൊളിച്ചത്.
വീഡിയിയോയിൽ‌ നിന്ന്
വീഡിയിയോയിൽ‌ നിന്ന്
advertisement

തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.

ഇന്ന് വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ അനില്‍ അക്കര നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യുടേണ്‍ അടച്ചുകെട്ടുകയായിരുന്നു.

Summary: Former MLA Anil Akkara smashed a divider on the Thrissur-Kunnankulam State Highway using a hammer, alleging that vehicular movement was obstructed.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Anil Akkara broke the divider after the U-turn in front of the Muthuvara temple was closed off.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു'; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുൻ എംഎൽഎ അനില്‍ അക്കര
Open in App
Home
Video
Impact Shorts
Web Stories