'അദ്ദേഹത്തെ കണ്ട് പറയേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു. പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്ന പിന്തുണയ്ക്ക് എന്നും നമ്മള്‍ കടപ്പെട്ടവരാണ്. മുസ്ലിം ലീഗ് നേതൃത്വവും, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടി സാഹിബും തുടക്കം മുതല്‍ തന്നെ വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചിരുന്നത്. പോസിറ്റീവായാണ് ഞാനെടുത്ത രാഷ്ട്രീയ നിലപാടിനോട് പ്രതികരിച്ചത്'- അൻവർ പറഞ്ഞു.
ഇതും വായിക്കുക: സ്വരാജോ ഷെറോണ റോയിയോ ഷെബീറോ? മലപ്പുറം ജില്ലാ രൂപീകരണശേഷം അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ സ്ഥാനാർത്ഥി വരുമോ?
advertisement
മുന്നണിയില്‍ പ്രവേശനം സംബന്ധിച്ച ചോദ്യത്തോട്, യുഡിഎഫിന്റെ ഭാഗമാകുമെന്ന് പറയാന്‍ തുടങ്ങിയിട്ടെത്ര കാലമായി എന്നാണ് അന്‍വര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതിനെകുറിച്ച് അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. 'ബന്ധപ്പെടേണ്ട ആളുകളല്ലെ ബന്ധപ്പെടേണ്ടത്, അല്ലാതെ മറ്റുള്ള ആളുകളല്ലല്ലോ? മറ്റു കാര്യങ്ങളിലൊക്കെ വൈകാതെ തീരുമാനമുണ്ടാകും' - അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കും അന്‍വര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനില്ല. എല്ലാ കാര്യങ്ങളിലും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കാണാതെ പിന്‍വാതില്‍ വഴിയാണ് അന്‍വര്‍ കുഞ്ഞിലിക്കുട്ടിയെ വീട്ടിലെത്തി കണ്ടത്. പിഎംഎ സലാമും കുഞ്ഞാലിക്കുട്ടിയുടെ വസതിയിലുണ്ടായിരുന്നു.