TRENDING:

പുതിയ തെളിവുകൾ ലഭിച്ചെന്ന് NIA; ജയിലില്‍ കഴിയുന്ന നാല് PFI നേതാക്കളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

Last Updated:

സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള രേഖകളുടെ പരിശോധനയിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. പോപ്പുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാന്‍, സൈനുദ്ദീന്‍, സാദിഖ് അഹമ്മദ് എന്നിവരെയാണ് ഈ മാസം 15 വരെ കസ്റ്റഡിയിൽ‌ വിട്ടത്.
advertisement

പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് 14 പേരാണ് അറസ്റ്റിലായത്. ഇവരെയെല്ലാം നേരത്തെ ചോദ്യംചെയ്ത ശേഷം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ എന്‍.ഐ.എ. വിശദമായി ചോദ്യംചെയ്തിരുന്നു. തുടർന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു.

Also Read-'ശിവശങ്കര്‍ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി; വിവാദ ഓഡിയോ തുടർഭരണത്തിന്' ആത്മകഥയിൽ സ്വപ്നാ സുരേഷ്

സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള രേഖകളുടെ പരിശോധനയിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ കേസില്‍ ജാമ്യം തേടി പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഇ. അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയ തെളിവുകൾ ലഭിച്ചെന്ന് NIA; ജയിലില്‍ കഴിയുന്ന നാല് PFI നേതാക്കളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു
Open in App
Home
Video
Impact Shorts
Web Stories