'ശിവശങ്കര്‍ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി; വിവാദ ഓഡിയോ തുടർഭരണത്തിന്' ആത്മകഥയിൽ സ്വപ്നാ സുരേഷ്

Last Updated:

ചതിയുടെ പത്മവ്യൂഹം എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥ തൃശ്ശൂര്‍ കറന്‍റ് ബുക്സാണ് പുറത്തിറക്കുന്നത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ പിന്നാലെ ആത്മകഥയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ്. ചതിയുടെ പത്മവ്യൂഹം എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥയിൽ  എം ശിവശങ്കർ ,മുഖ്യമന്ത്രി പിണറായി വിജയൻ , മുഖ്യമന്ത്രിയുടെ മകൾ വീണ ,ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയവർക്ക് എതിരായ ആരോപണങ്ങളാണ് ആത്മകഥയില്‍ ഉള്ളത്.മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിന് തുടർഭരണം കിട്ടാൻ ആയിരുന്നുവെന്നു ആത്മകഥയിൽ സ്വപ്‍ന വെളിപ്പെടുത്തുന്നു.
ഭരണംമറിയാൽ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തുടർ ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമെന്നും വിശ്വസിപ്പിച്ച് ഓഡിയോ റെക്കോർഡ് ചെയ്യുക ആയിരുന്നുവെന്നും സ്വപ്‍ന പറയുന്നു. കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഒക്ടോബര്‍ 12ന് പുറത്തിറങ്ങും.
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലിചാര്‍ത്തി  നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.
advertisement
ആർക്കെതിരെയും ലൈംഗിക ആരോപണം ഇല്ല. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോട് ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും  താന്‍ വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശിവശങ്കര്‍ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി; വിവാദ ഓഡിയോ തുടർഭരണത്തിന്' ആത്മകഥയിൽ സ്വപ്നാ സുരേഷ്
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement