വെള്ളിക്കോത്ത് കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചതാണ് ഒടുവിലെ സംഭവം. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മജീദ് – നസീമ ദമ്പതികളുടെ മകൻ മിഥിലാജ് (13) ആണ് മരിച്ചത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ക്കൂൾ വിട്ട് വന്ന ശേഷം കൂട്ടുകാരോടൊപ്പം സമീപത്തെ വീണച്ചേരി തോട്ടിൽ കുളിക്കാൻ പോയതായിരുന്നു മിഥിലാജ്.
advertisement
കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ ( 15 ) ആണ് മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാമുണ്ടേരി തയ്യുള്ള തിൽ അജ്മൽ (22) നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. അഗ്നി രക്ഷ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സഹലിന്റ മൃതദേഹം 4.15 ഓടെ കണ്ടെത്തി. മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം.
പുഴയിൽ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം നടന്നത്. 13 വിദ്യാർത്ഥികളാണ് സമീപ പ്രദേശങ്ങളിൽ നിന്നും ജീപ്പിലായി കുളിക്കാനെത്തിയത്. സഹലിന്റെ മൃതദേഹം വടകര ഗവ താലൂക്ക് ആശുപത്രിയിേലേക്ക് മാറ്റി.
കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു
കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുൾ ഖാദർ നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.
വിവരം അറിഞ്ഞു കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.