കോഴിക്കോട് നാദാപുരത്ത് രണ്ടു കുട്ടികൾ പുഴയിൽ ഒഴുക്കിൽപെട്ടു; ഒരു കുട്ടി മരിച്ചു; ഒരു കുട്ടിയെ രക്ഷപ്പെടുത്തി
- Published by:Arun krishna
- news18-malayalam
Last Updated:
മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം.
കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ ( 15 ) ആണ് മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാമുണ്ടേരി തയ്യുള്ള തിൽ അജ്മൽ (22) നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. അഗ്നി രക്ഷ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സഹലിന്റ മൃതദേഹം 4.15 ഓടെ കണ്ടെത്തി. മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം.
പുഴയിൽ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം നടന്നത്. 13 വിദ്യാർത്ഥികളാണ് സമീപ പ്രദേശങ്ങളിൽ നിന്നും ജീപ്പിലായി കുളിക്കാനെത്തിയത്. സഹലിന്റെ മൃതദേഹം വടകര ഗവ താലൂക്ക് ആശുപത്രിയിേലേക്ക് മാറ്റി.
advertisement
കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചിരുന്നു. മൊഗ്രാൽ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുൾ ഖാദർ നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
July 01, 2023 8:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് നാദാപുരത്ത് രണ്ടു കുട്ടികൾ പുഴയിൽ ഒഴുക്കിൽപെട്ടു; ഒരു കുട്ടി മരിച്ചു; ഒരു കുട്ടിയെ രക്ഷപ്പെടുത്തി