Also Read- 83 സീറ്റുകളിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്തും ദേവികുളത്തും പിന്നീട്
മന്ത്രിമാരായ ഇ പി ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ, എ കെ ബാലൻ, സി രവീന്ദ്രനാഥ് എന്നിവരാണ് ഇത്തവണ മത്സര രംഗത്തില്ലാത്തത്. സ്ഥാനാർഥികളിൽ 13 പേർ യുവജന വിദ്യാർഥി രംഗത്തു പ്രവർത്തിക്കുന്നവരാണ്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ജെയ്ക് സി തോമസ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, പി മിഥുന എന്നിവരാണവർ. മുപ്പതിനും 40നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടച്ചവര്‍. ബിരുദധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആർക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും പട്ടികയിലുണ്ട്.
advertisement
Also Read- ജനതാദൾ 'ടോപ് ക്ലാസ്' ; സ്ഥാനാർഥികളെല്ലാം മന്ത്രിമാരായിരുന്നവർ; ഇന്നും 'ബേബി' 1987 ലെ 'ബേബി'
പുതുതായി മുന്നണിയിലേക്കു വന്ന കേരള കോൺഗ്രസ് എമ്മിനും എൽജെഡിക്കും സീറ്റ് കണ്ടെത്തുമ്പോൾ 2016ൽ ഉണ്ടായിരുന്ന സീറ്റുകളിൽ കുറവു വരുമെന്ന യാഥാർഥ്യം ഘടകക്ഷികൾ ഉൾകൊണ്ടതായി എ.വിജയരാഘവൻ പറഞ്ഞു. 5 സിറ്റിങ് സീറ്റ് ഉൾപ്പെടെ 7 സീറ്റ് സിപിഎം വിട്ടുകൊടുത്തു. എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ച ചെയ്തതിൽ എൽഡിഎഫിന് സംതൃപ്തിയുണ്ട്. അംഗീകാരത്തിന്റെ മാനദണ്ഡം പാർലമെന്ററി പ്രവർത്തനം മാത്രമല്ല സംഘടനാപ്രവർത്തനം കൂടിയാണ്. ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നത്. പകരം പുതിയ ആളുകൾക്ക് അവസരം നല്‍കുകയാണ്. മികച്ച ആളുകളെ ഒഴിവാക്കിയതായി ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നത് ജനം നിരാകരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.