• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജനതാദൾ 'ടോപ് ക്ലാസ്' ; സ്ഥാനാർഥികളെല്ലാം മന്ത്രിമാരായിരുന്നവർ; ഇന്നും 'ബേബി' 1987 ലെ 'ബേബി'

ജനതാദൾ 'ടോപ് ക്ലാസ്' ; സ്ഥാനാർഥികളെല്ലാം മന്ത്രിമാരായിരുന്നവർ; ഇന്നും 'ബേബി' 1987 ലെ 'ബേബി'

1987 ലെ സ്ഥാനാർഥി പട്ടികയിലെ ബേബി തന്നെ ഇത്തവണയും പാർട്ടിയുടെ ബേബി സ്ഥാനാർഥി എന്ന കൗതുകവും ഉണ്ട്.

ജനതാദൾ എസ്

ജനതാദൾ എസ്

 • Last Updated :
 • Share this:
  തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ജനതാദള്‍ സെക്യുലര്‍ നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കുറവാണ് ലഭിച്ചത്. തലമുറ മാറ്റമില്ലാതെ പ്രഖ്യാപിച്ച പട്ടികയിലെ നാലു സ്ഥാനാർത്ഥികളും മുൻ മന്ത്രിമാരാണ് എന്ന പ്രത്യേകതയുണ്ട്. 1987 ലെ സ്ഥാനാർഥി പട്ടികയിലെ ബേബി തന്നെ ഇത്തവണയും പാർട്ടിയുടെ ബേബി സ്ഥാനാർഥി എന്ന കൗതുകവും ഉണ്ട്.

  ജോസ് തെറ്റയില്‍ അങ്കമാലിയില്‍ കോവളത്ത് നീലലോഹിതദാസ് നാടാര്‍, തിരുവല്ലയില്‍ മാത്യു ടി തോമസ്, ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും മല്‍സരിക്കും. കേരളത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞദിവസം സംസ്ഥാന നേതൃത്വം തയ്യാറാക്കി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയ്ക്ക് അയച്ചിരുന്നു. പട്ടിക അംഗീകരിച്ച് ഗൗഡ ഇന്ന് തിരിച്ചയച്ചു. ഇതോടെ നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചു.

  കെ കൃഷ്ണൻകുട്ടി

  നിലവിലെ ജലസേചന വകുപ്പ് മന്ത്രി. 76 വയസ്. 36 വയസ് മുതൽ എം എൽ എ. ചിറ്റൂരിൽ നിന്ന് 1980,1982,1991 വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടു. 1996,2001,2006 വർഷങ്ങളിൽ പരാജയപ്പെട്ടു. വീണ്ടും ചിറ്റൂരിൽ നിന്ന് ജനവിധി തേടും.

  മാത്യു ടി തോമസ്

  59 കാരനായ ഇദ്ദേഹം തിരുവല്ലയിൽ നിന്ന് ജനവിധി തേടും. 1987 ൽ ഏറ്റവും സംസ്ഥാനത്തെ പ്രായം കുറഞ്ഞ എം എൽ എ ആയിരുന്ന മാത്യു ടി തോമസ് തന്നെയാണ് ഇത്തവണയും പാർട്ടിയുടെ പ്രായം കുറഞ്ഞ സ്ഥാനാർഥി. അന്ന് 25 വയസു മാത്രം പ്രായം ഉണ്ടായിരുന്ന മാത്യു ടി തോമസിന് തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ എന്ന റെക്കോർഡ്. തിരുവല്ലയിൽ നിന്ന് 2006, 2011 2016 വർഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ മന്ത്രിയായി. 1991 ൽ പരാജയപ്പെട്ട ശേഷം കുറച്ചു നാൾ രാഷ്ട്രീയം വിട്ടു. പിണറായി മന്ത്രിസഭയിൽ ജലവിഭവ വകുപ്പും(2016-2018 ) വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും (2006-2009 ) കൈകാര്യം ചെയ്തിരുന്നു.

  എ. നീലലോഹിതദാസൻ നാടാർ

  1977 മുതൽ കോവളത്ത് നിന്നും നാലുതവണ എം എൽ എ ആയ നേതാവാണ് 74 കാരനായ എ. നീലലോഹിതദാസൻ നാടാർ. വീണ്ടും കോവളത്ത് നിന്നും ജനവിധി തേടും. ലൈംഗിക ആരോപണത്തിൽ പെട്ടതിനു ശേഷം ആദ്യമായി ഇടതുമുന്നണി സ്ഥാനാർത്ഥിയാകുന്നു. മൂന്നു തവണ തവണ മന്ത്രിയായി. മൂന്നു തവണ ലോക് സഭയിലേക്ക് മത്സരിച്ചു. 1980ൽ ജയിച്ചു.

  1979 ൽ സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, ഭവനനിർമ്മാണ വകുപ്പുകളുടെയും 1987ൽ നായനാർ മന്ത്രിസഭയിൽ ഗതാഗത, കൃഷി വകുപ്പുകളുടെയും 1999 നായനാർ മന്ത്രിസഭയിൽ വനം, ഗതാഗത വകുപ്പുകളുടെയും മന്ത്രിയുമായിരുന്നു. 1999 ൽ മന്ത്രിയായിരിക്കെ ഒരു ഉയർന്ന ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് രാജിവെച്ചു.

  1977 ൽ ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. 1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെയും, 1996ൽ ജോർജ്ജ് മസ്കറീനെയും 2001ൽ അൽഫോൻസാ ജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി. രാഷ്ട്രീയ‌ പിൻഗാമിയെന്നോണം ഭാര്യ ജമീലപ്രകാശം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് വന്നു. അവർ 2011 ൽ കോവളത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2016 ൽ പരാജയപ്പെട്ടു.

  ജോസ് തെറ്റയിൽ

  2009 ഓഗസ്റ്റ് 17 മുതൽ 2011 മേയ് 14-വരെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 2006 മുതൽ 2016 വരെ രണ്ടുതവണ എം എൽ എ. 2016 ൽ മാറിനിന്നു. 70 കാരനായ ജോസ് തെറ്റയിൽ വീണ്ടും അങ്കമാലിയിൽ നിന്നു ജനവിധി തേടും. മാത്യു ടി തോമസിനു പിന്നാലെ 2009ൽ ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റു ശ്രദ്ധേയമായ പ്രവർത്തനം നടത്തി. 2013 ൽ ലൈംഗിക പീഡന കേസിൽപ്പെട്ടു. എന്നാൽ ഇത് വ്യാജ ആരോപണമെന്ന് വിലയിരുത്തിയ സുപ്രീം കോടതി എഫ് ഐ ആർ റദ്ദാക്കി. വിവിധ ട്രേഡ് യൂണിയനുകളിൽ ഭാരവാഹി. 1989-90 കാലഘട്ടത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാനായി. സിനിമാ നിരൂപകനും ഡോക്യുമെന്ററി സം‌വിധായകനും കൂടിയാണ്. സിനിമയും രാഷ്ട്രീയവും എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറുമായിരുന്നു.

  Janatha Dal S announces candidates to Kerala Assembly election 2021. Three former ministers and one minister in the list. Curiosly, the 'baby' in the list was the 'baby' in 1987 too.
  Published by:Chandrakanth viswanath
  First published: