TRENDING:

തിരുവോണനാളിൽ തലസ്ഥാനത്ത് 2 വാഹനാപകടങ്ങളിലായി 4 മരണം; ഗുരുതരപരിക്ക് പറ്റിയ രണ്ടുപേർ ചികിത്സയിൽ

Last Updated:

ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞു കയറിയാണ് ഒരാൾ മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവോണ നാളിൽ തലസ്ഥാനത്ത് 2 അപകടങ്ങളിലായി 4 പേർ മരിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ച് വർക്കലയിൽ 3 യുവാക്കൾ മരിച്ചു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞു കയറിയാണ് ഒരാൾ മരിച്ചത്. കുരയ്ക്കണ്ണി ജംഗ്ഷനിൽ സംഭവിച്ച അപകടത്തിൽ വർക്കല ഇടവ തോട്ടുമുക്കം സ്വദേശികളായ അച്ചു എന്ന് പേര് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്.
advertisement

രണ്ടു ബൈക്കുകളിലായി മൂന്ന് പേരായിരുന്നു യാത്ര ചെയ്തത്. സംഭവത്തിൽ ഗുരുതര പരിക്ക് പറ്റിയ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് ഓണാഘോഷത്തിന് ഇടയിലേക്ക് ബൈക്ക് പാഞ്ഞു കയറി മരിച്ചത്. ബൈക്ക് ഇടിച്ച് ദൂരേക്ക് തെറിച്ചുവീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഷൈജുവിനെ ഇടിച്ച ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും അപകടത്തിൽ ഗുരുതരപരിക്കുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവോണനാളിൽ തലസ്ഥാനത്ത് 2 വാഹനാപകടങ്ങളിലായി 4 മരണം; ഗുരുതരപരിക്ക് പറ്റിയ രണ്ടുപേർ ചികിത്സയിൽ
Open in App
Home
Video
Impact Shorts
Web Stories