ആശങ്കയിലായ ആളുകൾ വെറുതെ ഇരുന്നില്ല. ചിലർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോൾ മറ്റു ചിലർ മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിക്കുകയാണ് ചെയ്തത്. നാല് ഹെലികോപ്റ്ററുകൾ തുടർച്ചയായി നഗരത്തിന് മുകളിൽ കൂടെ എന്തിനാണ് ഇങ്ങനെ പറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും ആശങ്ക. ഒടുവിൽ പൊലീസ് തന്നെ അതിന് ഉത്തരം കണ്ടെത്തി.
COPA AMERICA | അനിശ്ചിതത്വം അവസാനിക്കുന്നില്ല; ഉദ്ഘാടനമത്സരം കളിക്കേണ്ട ടീമിലെ 12 പേർക്ക് കോവിഡ്
ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ചെയ്തത് നഗരത്തിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള ബിസിനസുകാരെ വിളിച്ച് ചോദിക്കുകയായിരുന്നു. അപ്പോഴാണ് സംഗതി മനസിലായത്. ജില്ലയിലെ വൻ വ്യവസായികളും ബിസിനസുകാരുമായ നാലഞ്ചുപേർക്ക് സ്വന്തമായി ഹെലികോപ്റ്ററും ചെറുവിമാനവും ഒക്കെയുണ്ട്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രകൾ തടസപ്പെട്ടതാണ് ഇതിന് കാരണം. ഹെലികോപ്റ്ററും ഒരു യന്ത്രം മാത്രമാണല്ലോ. കുറേ ദിവസങ്ങൾ തുടർച്ചയായി പ്രവർത്തിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ ബാറ്ററിക്ക് പ്രശ്നങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ ഹെലികോപ്റ്റർ ഒന്നു പറത്തി നോക്കുന്നത്.
advertisement
Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
വൻ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ബോബി ചെമ്മണ്ണൂർ, കല്യാൺ ഗ്രൂപ്പ് എന്നിവർക്കൊക്കെ തൃശൂരിൽ ഹെലികോപ്റ്ററുകളുണ്ട്. ഇത് നഗരത്തിനു മുകളിലൂടെ പറക്കുന്നത് തൃശൂരുകാർക്ക് പുതുമയുമല്ല. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന സമയത്ത് ആകാശത്തിന് മുകളിൽ കൂടി തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകൾ വട്ടം കറങ്ങിയതാണ് തൃശൂരുകാരെ ആശയക്കുഴപ്പത്തിലാക്കിയത്.
കാണാതായ സഹോദരിമാർ വനത്തിനുള്ളിൽ മരിച്ച നിലയിൽ; ബലാത്സംഗക്കൊലയെന്ന് ബന്ധുക്കൾ
കോവിഡ് പോകാൻ വേണ്ടി എന്തെങ്കിലും മരുന്ന് തളിക്കുന്നതാണോയെന്ന് ആയിരുന്നു കുറേ പേരുടെ സംശയം. എന്നാൽ, കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഒക്കെ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊലീസ് നടത്തുന്ന നിരീക്ഷണം വല്ലതുമാണോ എന്നായിരുന്നു മറ്റു ചിലരുടെ സംശയം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആയിരുന്നു ഇതിനുമുമ്പ് ഇതുപോലെ തൃശൂരിന് മുകളിൽ ഹെലികോപ്റ്റർ വട്ടം കറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററിൽ ആയിരുന്നു.