ബ്രസീലിയ: കോപ അമേരിക്ക ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വെനെസ്വേല ടീമിലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെനെസ്വേല ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാരും സ്റ്റാഫും ഉൾപ്പെടെ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെനെസ്വേലയും ബ്രസീലും തമ്മിലാണ് കോപ അമേരിക്കയിലെ ഉദ്ഘാടന മത്സരം. എന്നാൽ, വെനെസ്വേല ടീമിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോപ അമേരിക്ക തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇത്തവണത്തെ കോപ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ബ്രസീൽ ആണ്. ആതിഥേയരായ ബ്രലീലും വെനെസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാൽ, വെനെസ്വേല ടീമിൽ കോവിഡ് ബാധിച്ചവരിൽ ആറു പേരും കളിക്കാരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലെ കോവിഡ് ബാധിതരെ മാറ്റി നിർത്തി മറ്റ് താരങ്ങളുമായി വെനെസ്വേല ടീമിന് കളത്തിലിറങ്ങാൻ കഴിയും. പക്ഷേ, കോവിഡ് ബാധിച്ച കളിക്കാരുമായി മറ്റു കളിക്കാർക്ക് സമ്പർക്കം ഉണ്ടെങ്കിൽ അത് സ്ഥിതിഗതികൾ ഗുരുതരമാക്കും,
Euro Cup| സെൻ്റ് പീറ്റേഴ്സ്ബർഗിൽ റഷ്യയെ വീഴ്ത്തി ബെൽജിയം; ലുകാകുവിന് ഡബിൾ
അതേസമയം, വെനെസ്വേല ടീമിൽ കോവിഡ് സ്ഥിരീകരിച്ച ആർക്കും രോഗലക്ഷണങ്ങളില്ല. ടീം അംഗങ്ങൾ എല്ലാവരും ക്വാറന്റീനിൽ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 14 തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം രണ്ടരയ്ക്ക് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. പുലർച്ചെ അഞ്ചരയ്ക്കാണ് രണ്ടാം മത്സരം. രണ്ടാം മത്സരത്തിൽ കൊളംബിയയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടും. അർജന്റീനയുടെ ആദ്യമത്സരം ചിലെയുമായി ജൂൺ 15നു പുലർച്ചെ രണ്ടരയ്ക്കാണ്.
Euro Cup|ഡെന്മാർക്കിനെതിരെ ജയം; ചരിത്ര വിജയം നേടി ഫിൻലൻഡ്; അപകടനില തരണം ചെയ്ത് എറിക്സൺ
ലോക വ്യാപകമായി കോവിഡ് മഹാമാരി വ്യാപിച്ചതിനെ തുടർന്ന് ഒരു വർഷം വൈകിയാണ് കോപ അമേരിക്ക നടക്കുന്നത്. അർജന്റീന ആയിരുന്നു വേദി. എന്നാൽ, അർജന്റീനയിൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ബ്രസീലിലേക്ക് വേദി മാറ്റുകയായിരുന്നു. എന്നാൽ, ബ്രസീലീലും കോപ അമേരിക്ക സംഘടിപ്പിക്കുന്നതിന് എതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
നീണ്ട 28 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചാണ് മെസിയും കൂട്ടരും ഇത്തവണ കോപ അമേരിക്കയിലേക്ക് എത്തുന്നത്. 2018ല്‍ സ്‌കലോനി പരിശീലകനായതിന് ശേഷം മികവിലേക്ക് എത്താതിരുന്നിട്ടും ഫോയ്ത്തിനും ഒകാബോസിനും തുടരെ അവസരങ്ങള്‍ നല്‍കിയിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇടം പിടിച്ച് അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച റൊമേരോ, ഡിഫൻഡര്‍ മോളിനോ ലുസെറോ എന്നിവര്‍ കോപ്പ അമേരിക്ക സംഘത്തിലുമുണ്ട്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന ടീം ഉള്‍പ്പെട്ടിരിക്കുന്നത്. റിയോയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് ചിലെക്കെതിരെയാണ് ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഉറുഗ്വേ, ബോളിവിയ, പാരാഗ്വേ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.