കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Also Read-ബിജെപി നേതാവ് ലിജേഷ് പരസ്യമായി ഭീഷണി മുഴക്കി; ഹരിദാസിന് വധഭീഷണിയുണ്ടായിരുന്നെന്ന് സഹോദരൻ
ഹരിദാസിനെതിരെ ലിജീഷ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നതായി സഹോദരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭീഷണി കാരണം ഹരിദാസ് കുറച്ചുദിവസമായി ജോലിക്ക് പോകാറില്ലായിരുന്നു. പുന്നോൽ ക്ഷേത്രത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചിരുന്നുവെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
advertisement
Also Read-ഹരിദാസിന്റെ കൊലപാതകം പ്രാദേശികമായ പ്രശ്‌നം; ബിജെപിക്കോ ആര്‍എസ്എസ്സിനോ ബന്ധമില്ല; കെ സുരേന്ദ്രന്‍
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യതൊഴിലാളിയായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലായിരുന്നു സംഭവം. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു.
ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റിരുന്നു. ഇരുപതിലേറെ വെട്ടാണ് ഹരിദാസിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇടതുകാൽ അറുത്തു വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
