Also Read- തെരുവുനായ കുറുകെ ചാടി സംസ്ഥാനത്ത് നാല് അപകടം; അഞ്ച് പേർക്ക് പരിക്ക്
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആര്യങ്കോട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ കെ ടി തോമസ്, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ചെല്ലമ്മ, മോളി, രമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Also Read- പേ വിഷ ബാധയേറ്റ നായ്ക്കളേയും അക്രമകാരികളായ നായ്ക്കളേയും കൊല്ലാൻ അനുമതി തേടും: മന്ത്രി എംബി രാജേഷ്
advertisement
കാൽനടയാത്രക്കാർക്കും ഇരുചക്ര മുൾപ്പെടെയുള്ള വാഹന യാത്രക്കാർക്കും ഭീഷണി തീർത്താണ് ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിഹരിക്കുന്നത്. പല ഇടങ്ങളിലും അക്രമകാരികളായ തെരുവ് നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
Also Read- കോട്ടയത്ത് തെരുവുനായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു
ഇരിട്ടി ടൗണും പരിസരവും നായ ഭീതിയിലാണ്. കോളേജുകളും സ്കൂളുകളും മറ്റ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും ഉള്ള സ്ഥലത്തേക്ക് കടന്നുപോകുന്ന പ്രധാന റോഡുകളിൽ ഒന്നാണ് ഇരിട്ടി നേരം പോക്ക് റോഡ്. ഇവിടെയാണ് കൂടുതലായും തെരുവുനായ്ക്കൾ വിഹരിക്കുന്നതും. ഇതിനതിരെ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
