കോട്ടയത്ത് തെരുവുനായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

Last Updated:

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയിൽ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം: കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തത്. നായകളുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്തി തുടർ നടപടി എടുക്കും.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയിൽ കണ്ടെത്തിയത്. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ‌ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്.
നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃ​ഗസ്നേഹികളുടെ പ്രതിഷേധം.
advertisement
ഞായറാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തെരുവു നായയുടെ ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. നാല് കുട്ടികളടക്കമാണ് ഏഴ് പേര്‍ക്ക് ഇന്ന് തെരുവു നായയുടെ കടിയേറ്റത്. കോഴിക്കോട് നാലുപേർക്കും കണ്ണൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കടിയേറ്റത്.
ഇതിനിടെ തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു വര്‍ഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് നീക്കം
advertisement
Summary- The police have registered a case in stray dogs found dead in Moolakulam last day. A case was registered by the Vellore police based on the complaint. Further action will be taken including the post-mortem of the dogs.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് തെരുവുനായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു
Next Article
advertisement
കടുവാസെൻസസിനു പോയ വനം വകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ മരിച്ചു
കടുവാസെൻസസിനു പോയ വനം വകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ മരിച്ചു
  • പാലക്കാട് അട്ടപ്പാടി വനത്തിൽ കാളിമുത്തു കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

  • കാളിമുത്തുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർ ഓടി രക്ഷപെട്ടു

  • മുള്ളി വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിൽ കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തി

View All
advertisement